ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വൻ തകർച്ച; എട്ട് വിക്കറ്റുകൾ വീണു

india

ഹൈദരാബാദിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വൻ തകർച്ച. എട്ട് വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സ്പിന്നർമാരാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്. ബാസ് ബോൾ ശൈലിയിൽ അടിച്ചു തകർത്ത് തുടങ്ങിയെങ്കിലും പിന്നീട് ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. 

57 റൺസെടുത്ത ബെൻ സ്റ്റോക്‌സും 11 റൺസുമായി മാർക്ക് വുഡുമാണ് ക്രീസിൽ. ബെൻ ഡക്കറ്റ് 35 റൺസിനും ജോണി ബെയിർസ്‌റ്റോ 37 റൺസിനും വീണു. സാക് ക്രൗളി 20 റൺസും ജോ റൂട്ട് 29 റൺസും റഹീം അഹമ്മദ് 13 റൺസും ടോം ഹാർട്‌ലി 23 റൺസുമെടുത്തു. 

ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രവിചന്ദ്ര അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ബുമ്ര ഒരു വിക്കറ്റുമെടുത്തു.
 

Share this story