ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

josh

ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൗണ്ടി ക്രിക്കറ്റ് ക്ലബ് വേർസെസ്റ്റർഷെയർ ടീമിന്റെ സ്പിന്നർ ജോഷ് ബേക്കറാണ്(20) മരിച്ചത്. ഫോൺ എടുക്കാത്തതിനെ തുടർന്ന് സുഹൃത്ത് അപ്പാർട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്

ഈ സീസണിൽ കൗണ്ടി ക്ലബ്ബിനായി രണ്ട് മത്സരങ്ങൾ കളിച്ചിരുന്നു. ബുധനാഴ്ച നടന്ന അവസാന മത്സരത്തിൽ താരം മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. എല്ലാ ഫോർമാറ്റുകളിലുമായി 47 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി അണ്ടർ 19 മത്സരങ്ങളും കളിച്ച താരമാണ് ജോഷ് ബേക്കർ

മരണകാരണം എന്തെന്ന് വ്യക്തമല്ല. ജോഷ് ബേക്കറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയമാണിതെന്നും ടീം പ്രതികരിച്ചു.
 

Share this story