ഫിഫ റാങ്കിങ്: ഒന്നാം സ്ഥാനക്കാരായി അർജന്‍റീന

Footbol

സൂറിച്ച്: ഫി​ഫ റാ​ങ്കി​ങ്ങി​ല്‍ ബ്ര​സീ​ലി​നെ മ​റി​ക​ട​ന്ന് ലോ​ക ചാം​പ്യ​ന്മാ​രാ​യ അ​ര്‍ജ​ന്‍റീ​ന ഒ​ന്നാ​മ​തെ​ത്തി. ബ്ര​സീ​ലി​നെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് അ​ര്‍ജ​ന്‍റീ​ന ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​ര്‍ജ​ന്‍റീ​ന​ക്ക് 1840.93 റേ​റ്റിം​ഗ് പോ​യ​ന്‍റും ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഫ്രാ​ന്‍സി​ന് 1838.45 റേ​റ്റിം​ഗ് പോ​യ​ന്‍റു​മാ​ണു​ള്ള​ത്. 1834.21 റേ​റ്റിം​ഗ് പോ​യ​ന്‍റു​ള്ള ബ്ര​സീ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​നാ​മ, കു​റ​സാ​വോ ടീ​മു​ക​ള്‍ക്കെ​തി​രേ നേ​ടി​യ ജ​യ​ങ്ങ​ളാ​ണ് അ​ര്‍ജ​ന്‍റീ​ന​ക്ക് നേ​ട്ട​മാ​യ​ത്.

സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ മൊ​റോ​ക്കോ​യോ​ട് തോ​റ്റ​താ​ണ് ബ്ര​സീ​ലി​ന് ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​വാ​ന്‍ കാ​ര​ണം. ഇ​തോ​ടെ 6.56 റേ​റ്റിം​ഗ് പോ​യി​ന്‍റ് ബ്ര​സീ​ലി​ന് ന​ഷ്ട​മാ​യി​രു​ന്നു. നേ​ര​ത്തേ ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ല്‍ സൗ​ദി അ​റേ​ബ്യ​യോ​ട് തോ​റ്റ​പ്പോ​ള്‍ അ​ര്‍ജ​ന്‍റീ​ന​യ്ക്ക് 39 റേ​റ്റിം​ഗ് പോ​യി​ന്‍റ് ന​ഷ്ട​മാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള മ​ത്സ​ര​ങ്ങ​ളെ​ല്ലാം ജ​യി​ച്ചാ​ണ് അ​ര്‍ജ​ന്‍റീ​ന റാ​ങ്കിം​ഗി​ല്‍ മു​ന്നോ​ട്ട് ക​യ​റി​യ​ത്.

ബെ​ല്‍ജി​യം നാ​ലാം സ്ഥാ​ന​ത്തും ഇം​ഗ്ല​ണ്ട് അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്. നെ​ത​ര്‍ല​ന്‍ഡ്സ്, ക്രോ​യേ​ഷ്യ, ഇ​റ്റ​ലി, പോ​ര്‍ച്ചു​ഗ​ല്‍, സ്പെ​യി​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

മ​ധ്യ ആ​ഫ്രി​ക്ക​ന്‍ റി​പ​ബ്ലി​ക്കാ​ണ് റാ​ങ്കിം​ഗി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി​യ ടീം. 10 ​സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ മ​ധ്യ ആ​ഫ്രി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്ക് 122-ാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍ന്നു. ഒ​മ്പ​ത് സ്ഥാ​നം താ​ഴേ​ക്കി​റ​ങ്ങി​യ കാ​മ​റൂ​ണാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ഷ്ട​മു​ണ്ടാ​യ ടീം. ​പു​തി​യ റാ​ങ്കിം​ഗി​ല്‍ 42-ാമ​താ​ണ് കാ​മ​റൂ​ണ്‍. ആ​റ് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ അ​ല്‍ജീ​രി​യ(34), സ്കോ​ട്ല​ന്‍ഡ്(36), നാ​ലു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ ഈ​ജി​പ്ത്(35) സെ​ര്‍ബി​യ(25) എ​ന്നി​വ​രാ​ണ് നേ​ട്ട​മു​ണ്ടാ​ക്കി​യ ടീ​മു​ക​ള്‍.

ജൂ​ലൈ 20നാ​ണ് ഫി​ഫ അ​ടു​ത്ത റാ​ങ്കിം​ഗ് പു​റ​ത്തി​റ​ക്കു​ക. ഈ ​സ​മ​യം യൂ​റോ ക​പ്പ് യോ​ഗ്യ​താ പോ​രാ​ട്ട​ങ്ങ​ളി​ല്‍ ക​ളി​ക്കു​ന്ന​തി​നാ​ല്‍ ഫ്രാ​ന്‍സി​ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ന്‍ അ​വ​സ​ര​മു​ണ്ട്. ദീ​ര്‍ഘ​കാ​ല​ങ്ങ​ള്‍ക്കു ശേ​ഷ​മാ​ണ് ബ്ര​സീ​ലി​ന് ഒ​ന്നാം സ്ഥാ​നം ന​ഷ്ട​പ്പെ​ടു​ന്ന​ത്.

Share this story