ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരൻ; ചരിത്രമെഴുതി അഭിലാഷ് ടോമി

abhilash

ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരം ഫിനിഷ് ചെയ്ത് മലയാളി നാവികൻ അഭിലാഷ് ടോമി.  ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്ത് എത്തിയത്. രണ്ടാമനായാണ് അഭിലാഷ് ടോമി ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി

236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. 48,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്ലെ ദെലോനിൽ നിന്ന് 2022 സെപ്റ്റംബറിലാണ് അഭിലാഷ് യാത്ര തുടങ്ങിയത്. 2018ലും അഭിലാഷ് ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുത്തെങ്കിലും യാത്ര പൂർത്തിയാക്കാനായില്ല. കടൽക്ഷോഭത്തിൽ അഭിലാഷിന്റെ വഞ്ചി തകരുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ ഫ്രഞ്ച് മീൻ പിടിത്ത കപ്പലാണ് രക്ഷപ്പെടുത്തിയത്‌
 

Share this story