ഹെവി വെയ്റ്റ് മുൻ ലോക ചാമ്പ്യൻ ആന്റണി ജോഷ്വക്ക് കാറപകടത്തിൽ പരുക്ക്; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ മരിച്ചു
Dec 30, 2025, 12:15 IST
നൈജീരിയൻ ബ്രിട്ടീഷ് ബോക്‌സറും ഹെവി വെയ്റ്റ് മുൻ ലോക ചാമ്പ്യനുമായ ആന്റണി ജോഷ്വക്ക് കാറപകടത്തിൽ പരുക്ക്. ജോഷ്വക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. വാഹനത്തിന്റെ ഡ്രൈവറടക്കം ജോഷ്വയുടെ സുഹൃത്തുക്കളായ രണ്ട് പേരാണ് മരിച്ചത്
ജോഷ്വയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൈജീരിയയിലെ ലാഗോസിന് സമീപം ഒഗൂനിലെ എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. അമിത വേഗതയിലായിരുന്നു കാർ. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിന്റെ വശത്ത് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു
അപകടം നടന്ന ഹൈവേ നൈജീരിയയിലെ ഏറ്റവും അപകടകരമായ റോഡായാണ് കണക്കാക്കുന്നത്. 27 മാസത്തിനിടെ 600ലധികം പേരാണ് ഈ റോഡിൽ വാഹനാപകടത്തിൽ മരിച്ചത്.
