മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുധീര്‍ നായിക് അന്തരിച്ചു

Dead

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈയെ രഞ്ജി ട്രോഫി വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനുമായ സുധീര്‍ നായിക് അന്തരിച്ചു. 78-വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദാദറിലെ വീട്ടില്‍ കുഴഞ്ഞ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

1974-ല്‍ ഇന്ത്യയ്ക്കായി മൂന്ന് ടെസ്റ്റ് മത്സരങ്ങളും രണ്ട് ഏകദിനങ്ങളും കളിച്ചു. ഏകദിനത്തില്‍ ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യയ്ക്കായി ആദ്യ ബൗണ്ടറി നേടിയ താരമാണ് സുധീര്‍. 1974-ല്‍ ലീഡ്‌സിലെ ഹെഡിങ്‌ലിയിലായിരുന്നു ഇത്. 1971-ലാണ് മുംബൈയെ രഞ്ജി ട്രോഫി വിജയത്തിലേക്ക് നയിച്ചത്.85 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 4376 റണ്‍സ് നേടിയിട്ടുണ്ട്.  

Share this story