പൊരുതി, പക്ഷേ തോറ്റു; അഡ്‌ലെയ്ഡ് ഏകദിനത്തിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് തോൽവി, പരമ്പര നഷ്ടം

india

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. അഡ്‌ലെയ്ഡിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയ 46.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു

74 റൺസെടുത്ത മാത്യു ഷോർട്ടും 61 റൺസുമായി പുറത്താകാതെ നിന്ന കൂപ്പർ കോണോലിയുടെയും പ്രകടനമാണ് ഓസീസിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഓസീസ് വിജയിച്ചിരുന്നു. 

ഓസീസിനായി ട്രാവിസ് ഹെഡ് 28 റൺസും, മിച്ചൽ ഓവൻ 36 റൺസും മാറ്റ് റെൻഷോ 30 റൺസുമെടുത്ത് മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമയും ശ്രേയസ് അയ്യരും അർധ സെഞ്ച്വറി നേടിയിരുന്നു. ാേരഹിത് 73 റൺസെടുത്തും ശ്രേയസ് 61 റൺസെടുത്തും പുറത്തായി. അക്‌സർ പട്ടേൽ 44 റൺസും ഹർഷിത് റാണ 24 റൺസുമെടുത്തു
 

Tags

Share this story