പരാഗ്വെയുടെ 'തന്ത്രങ്ങളെ' മെരുക്കി ഫ്രാൻസ്; 'ആവശ്യമെങ്കിൽ കൈകൾ അഴുക്കാക്കാനും മടിയില്ലെന്ന്' എംബാപ്പെ

എംപ്പാപ്പെ

ഫിലാഡൽഫിയ: ലോകകപ്പ് പ്രീ-ക്വാർട്ടറിലെ കടുത്ത പോരാട്ടത്തിൽ പരാഗ്വേയുടെ പരുക്കൻ അടവുകളെയും പ്രകോപനങ്ങളെയും അതിജീവിച്ച് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ. ഫിലാഡൽഫിയയിലെ കനത്ത ചൂടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് പരാഗ്വേയെ കീഴടക്കിയത്. 70-ാം മിനിറ്റിൽ നായകൻ കിലിയൻ എംബാപ്പെ നേടിയ പെനാൽറ്റി ഗോളാണ് ഫ്രാൻസിന് തുണയായത്. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ.

​മത്സരത്തിലുടനീളം ഫ്രഞ്ച് താരങ്ങളെ, പ്രത്യേകിച്ച് എംബാപ്പെയെ ലക്ഷ്യമിട്ട് പരാഗ്വേ താരങ്ങൾ നടത്തിയ പരുക്കൻ കളിയാണ് (Dark Arts) മത്സരത്തെ ചൂടുപിടിപ്പിച്ചത്. പലതവണ ഫ്രഞ്ച് നായകനെ മൈതാനത്ത് ഫൗൾ ചെയ്ത് വീഴ്ത്തിയ പരാഗ്വേ താരങ്ങൾ കളി തല്ലിലേക്ക് വരെ എത്തിച്ചു. എന്നാൽ ഈ പ്രകോപനങ്ങളെയെല്ലാം പുഞ്ചിരിയോടെ നേരിട്ട എംബാപ്പെ കളം നിറഞ്ഞു കളിച്ചു.

​മത്സരശേഷം പരാഗ്വേയുടെ തന്ത്രങ്ങളെ രൂക്ഷമായി വിമർശിച്ച എംബാപ്പെ, തങ്ങൾക്ക് ഭംഗിയുള്ള ഫുട്ബോൾ മാത്രമല്ല സാഹചര്യത്തിനനുസരിച്ച് 'മോശം കളി' (Dirty Football) കളിക്കാനും അറിയാമെന്ന് വ്യക്തമാക്കി.

​"ഞങ്ങൾ ടക്സീഡോ (കോട്ടും സൂട്ടും) ധരിച്ച് മനോഹരമായ പാസുകൾ മാത്രം നൽകാൻ വന്നവരാണെന്നാണ് അവർ കരുതിയത്. എന്നാൽ ചെളിയിൽ കൈപറ്റേണ്ടി വന്നാൽ അതിനും ഞങ്ങൾ തയ്യാറാണ്. ആ രീതിയിലും ഞങ്ങൾ അവരേക്കാൾ മികച്ചതാണെന്ന് ഇന്ന് തെളിയിച്ചു."

കിലിയൻ എംബാപ്പെ

​ഫ്രാൻസിന് മൂന്ന് മഞ്ഞക്കാർഡുകൾ ലഭിച്ച മത്സരത്തിൽ, അമ്പയറുടെ വിവാദപരമായ തീരുമാനങ്ങൾ കാരണം പരാഗ്വേ താരങ്ങൾ കാർഡുകളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. എങ്കിലും കടുത്ത പ്രതിരോധക്കോട്ട കെട്ടിയ പരാഗ്വേയെ തകർത്ത് ഫ്രാൻസ് തങ്ങളുടെ കരുത്ത് തെളിയിച്ചു.

Tags

Share this story