ഗിൽ 94 നോട്ടൗട്ട്; ലക്‌നൗവിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്‌കോർ

ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 227 റൺസ് എടുത്തു. അർധ സെഞ്ച്വറികൾ നേടിയ ശുഭ്മാൻ ഗില്ലിന്റെയും വൃദ്ധിമാൻ സാഹയുടെയും ബാറ്റിംഗാണ് ഗുജറാത്തിനെ 200 കടത്തിയത്
ശുഭ്മാൻ ഗിൽ 51 പന്തിൽ ഏഴ് സിക്‌സും രണ്ട് ഫോറും സഹിതം 94 റൺസുമായി പുറത്താകാതെ നിന്നു. വൃദ്ധിമാൻ സാഹ 43 പന്തിൽ നാല് സിക്‌സും പത്ത് ഫോറും സഹിതം 81 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ 25 റൺസും ഡേവിഡ് മില്ലർ 21 റൺസുമെടുത്തു
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഗുജറാത്തിന് സ്വപ്‌ന തുല്യ തുടക്കമാണ് ഓപണർമാർ നൽകിയത്. ഗില്ലും സാഹയും ചേർന്ന് ഒന്നാം വിക്കറ്റിൽ 12.1 ഓവറിൽ 142 റൺസാണ് അടിച്ചുകൂട്ടിയത്. ലക്‌നൗവിന് വേണ്ടി മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.