ഏകദിന ലോകകപ്പിന് ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയാകും; പ്രഖ്യാപനം ഐപിഎല്ലിന് ശേഷം

greenfield

ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് വേദിയാകാൻ തിരുവനന്തപരും ഗ്രീൻഫീൽഡ് സ്റ്റേഡിയവും പരിഗണനയിൽ. ബിസിസിഐ തയ്യാറാക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഇടം നേടിയത്. ഇക്കാര്യത്തിൽ ഐപിഎല്ലിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും

അഹമ്മദാബാദ്, നാഗ്പൂർ, ബംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ബംഗളൂരു, ധർമശാല, ചെന്നൈ എന്നിവയാണ് ലോകകപ്പ് വേദികളായി ബിസിസിഐ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അഹമ്മദാബാദിൽ അടക്കം ഏഴ് വേദികളിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക. ഇതിൽ അഹമ്മദാബാദിൽ മാത്രമാണ് ഇന്ത്യ ഒന്നിൽ കൂടുതൽ മത്സരങ്ങൾ കളിക്കുക

ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം നടക്കുന്നത് അഹമ്മദാബാദിലാണ്. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ നടക്കും. സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാന്റെ ഭൂരിഭാഗം മത്സരങ്ങളും ചെന്നൈയിലും ബംഗളൂരുവിലുമാകും നടക്കുക.
 

Share this story