ജയ്‌സ്വാളിന് അർധസെഞ്ച്വറി; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

jaiswal

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ്. യശസ്വി ജയ്‌സ്വാളും ശ്രേയസ് അയ്യരുമാണ് ക്രീസിൽ. രോഹിത് ശർമ, ശുഭ്മാൻ ഗിൽ എന്നിവരാണ് പുറത്തായത്

സ്‌കോർ 40ൽ നിൽക്കെ രോഹിത് ശർമയാണ് ആദ്യം പുറത്തായത്. 14 റൺസായിരുന്നു നായകന്റെ സമ്പാദ്യം. സ്‌കോർ 89ൽ ഗില്ലും വീണു. 46 പന്തിൽ അഞ്ച് ഫോർ സഹിതം 34 റൺസെടുത്ത ഗിൽ നിലയുറപ്പിച്ചെന്ന് പ്രതീക്ഷ ജനിപ്പിച്ചെങ്കിലും ആൻഡേഴ്‌സന്റെ പന്തിൽ പുറത്താകുകയായിരുന്നു. 

92 പന്തിൽ ഒരു സിക്‌സും 6 ഫോറും സഹിതം 51 റൺസുമായി ജയ്‌സ്വാളും 4 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആൻഡേഴ്‌സൺ, ഷൊഹൈബ് ബഷീർ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
 

Share this story