ഹമാരാ ക്യാപ്റ്റൻ കൈസാ ഹോ; ഇതിഹാസ താരത്തിനൊപ്പം അപൂർവ റെക്കോർഡ് പങ്കിട്ട് സഞ്ജു

sanju

ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ ആർ സി ബിയെ തകർത്ത് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് അപൂർവ നേട്ടം. രാജസ്ഥാൻ നായകനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയം നേടിയ റെക്കോർഡ് ഇതിഹാസ താരം ഷെയ്ൻ വോണുമായി പങ്കിടുകയാണ് സഞ്ജു ഇപ്പോൾ

56 മത്സരങ്ങളിൽ നിന്നാണ് 31 ജയങ്ങളാണ് ഷെയ്ൻ വോൺ രാജസ്ഥാന് സമ്മാനിച്ചത്. മൂന്ന് സീസണുകളിലായി 60 മത്സരങ്ങളിൽ നിന്ന് 31 ജയങ്ങളാണ് സഞ്ജുവിന്റെ നേട്ടം. സഞ്ജുവിന് കീഴിൽ 28 മത്സരങ്ങൾ രാജസ്ഥാൻ പരാജയപ്പെട്ടപ്പോൾ വോണിന് കീഴിൽ 24 മത്സരങ്ങളാണ് പരാജയപ്പെട്ടത്

ഇനിയൊരു വിജയം കൂടിയായാൽ രാജസ്ഥാന് വേണ്ടി ഏറ്റവുമധികം വിജയങ്ങൾ നേടിക്കൊടുത്ത നായകനെന്ന റെക്കോർഡ് സഞ്ജു ഒറ്റയ്ക്ക് സ്വന്തമാക്കും. 2022ലെ സീസണിലാണ് സഞ്ജു ആദ്യമായി രാജസ്ഥാന്റെ നായകനാകുന്നത്. ടീമിനെ ഫൈനലിൽ എത്തിച്ച് മികവ് തെളിയിക്കുകയും ചെയ്തു. 

2023 സീസണിൽ നേരിയ വ്യത്യാസത്തിൽ പ്ലേ ഓഫ് നഷ്ടമായി. അഞ്ചാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഈ സീസണിലാകട്ടെ രണ്ടാം ക്വാളിഫയറിനൊരുങ്ങുകയാണ് ടീം. നിർണായക മത്സരത്തിൽ 4 വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ രാജസ്ഥാൻ പരാജയപ്പെടുത്തിയത്.
 

Share this story