ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പായി ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലെത്തിക്കേക്കും; നീക്കമാരംഭിച്ച് ഗംഭീർ

ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പായി ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലെത്തിക്കേക്കും; നീക്കമാരംഭിച്ച് ഗംഭീർ
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തിക്കാൻ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ശ്രമം ആരംഭിച്ചു. ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പായി ഹാർദികിനെ തിരികെ എത്തിക്കാനാണ് നീക്കം. റെഡ് ബോൾ ഉപയോഗിച്ച് ഹാർദിക് പാണ്ഡ്യ ബൗളിംഗ് പരിശീലനം നടത്തുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു 2018 സെപ്റ്റംബറിലാണ് 30കാരനായ ഹാർദിക് പാണ്ഡ്യ അവസാനമായി ടെസ്റ്റ് കളിച്ചത്. 2019ൽ നടുവിന് പരുക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഹാർദിക് ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയിരുന്നില്ല. ടെസ്റ്റ് കളിക്കാനുള്ള ശാരീരിക ക്ഷമത തനിക്കില്ലെന്നാണ് ഹാർദിക് ഇത്രയും കാലം പറഞ്ഞിരുന്നത്.

Tags

Share this story