ട്രോഫി സ്വീകരിക്കുന്നതിനിടെ കാലിൽ നമസ്‌കരിക്കാനൊരുങ്ങി ഹർമൻപ്രീത്; അരുതെന്ന് വിലക്കി ജയ് ഷാ

harman

ഏകദിന ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ട്രോഫി സ്വീകരിക്കാനായി വേദിയിലെത്തിയപ്പോൾ ഐസിസി ചെയർമാൻ ജയ് ഷായുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനൊരുങ്ങി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. എന്നാൽ ജയ് ഷാ ഇത് സ്‌നേഹപൂർവം തടഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായി

ജയ് ഷായെ ഹസ്തദാനം ചെയ്ത ശേഷമായിരുന്നു ഹർമൻപ്രീത് കാലിൽ തൊട്ട് നമസ്‌കരിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് പാടില്ലെന്ന് നിർദേശിച്ച ജയ് ഷാ ഹർമന് ട്രോഫി കൈമാറുകയായിരുന്നു. ഇന്ത്യൻ വനിതാ താരങ്ങൾക്കും പുരുഷ താരങ്ങൾക്കും ഒരേ പ്രതിഫലം നൽകാൻ ബിസിസിഐ തീരുമാനിച്ചത് ജയ് ഷാ സെക്രട്ടറിയായിരിക്കെയാണ്

അതേസമയം ഐസിസി ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഹർമൻപ്രീത് കൗർ മാറി. ഫൈനലിൽ 20 റൺസെടുത്ത് പുറത്തായെങ്കിലും ഐസിസി ടൂർണമെന്റുകളിലെ നാല് നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് ഹർമൻപ്രീതിന്റെ റൺസ് 331 ആണ്. ഓസീസ് താരം ബെലിൻഡ ക്ലാർക്കിനെയാണ് ഹർമൻപ്രീത് മറികടന്നത്‌
 

Tags

Share this story