രാജകീയമായി തന്നെ മടങ്ങിവന്നു; ഐസിസി ഏകദിന റാങ്കിംഗിൽ കോഹ്ലി വീണ്ടും ഒന്നാമത്

kohli

വർഷങ്ങൾക്ക് ശേഷം ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോഹ്ലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശർമ ഇതോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. 2021 ജൂലൈക്ക് ശേഷം ആദ്യമായാണ് കോഹ്ലി ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമത് എത്തുന്നത്. 

ദക്ഷിണാഫ്രിക്കക്കെതിരെ 2025 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന പരമ്പരയിൽ 135, 102, 65 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ സ്‌കോർ. കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ 93 റൺസും കോഹ്ലി നേടിയിരുന്നു. ഇതാണ് വീണ്ടും ഒന്നാം റാങ്കിലേക്ക് എത്താൻ കോഹ്ലിക്ക് സാധിച്ചത്

ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ കോഹ്ലി ഒന്നാമത് എത്തുന്നത് ഇത് 11ാം തവണയാണ്. 785 റേറ്റിംഗാണ് നിലവിൽ കോഹ്ലിക്കുള്ളത്. രോഹിത് ശർമക്ക് 775 റേറ്റിംഗുണ്ട്. ഐസിസിയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് കോഹ്ലി
 

Tags

Share this story