ബംഗ്ലാദേശിന് അന്ത്യശാസനം നൽകി ഐസിസി; 21ന് തീരുമാനമെടുത്തില്ലെങ്കിൽ ലോകകപ്പിൽ പകരം ടീം വരും
ടി20 ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് അന്ത്യശാസനം നൽകി ഐസിസി. ഈ മാസം 21ന് അന്തിമ തീരുമാനം അറിയിക്കണമെന്നാണ് നിർദേശം നൽകിയത്. തങ്ങളുടെ മത്സരം ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിസിബി.
ലോകകപ്പിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാനുള്ള സൗകര്യത്തിനായി ഗ്രൂപ്പ് വെച്ച് മാറാമെന്ന നിർദേശവും ബിസിബി മുന്നോട്ടുവെച്ചു. ഗ്രൂപ്പ് സിയിൽ നിന്ന് ഗ്രൂപ്പ് ബിയിലേക്ക് ബംഗ്ലാദേശിനെ മാറ്റി അയർലൻഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്നായിരുന്നു നിർദേശം
എന്നാൽ നിലവിലെ ഷെഡ്യൂൾ മാറ്റാനാകില്ലെന്ന് ഐസിസി ഉറച്ച നിലപാട് എടുത്തു. ബംഗ്ലാദേശ് ആരോപിക്കുന്നത് പോലെ ഇന്ത്യയിൽ സുരക്ഷാ ഭീഷണി ഇല്ലെന്ന് ഐസിസി വ്യക്തമാക്കി. ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ ബിസിബി വിസമ്മതിച്ചാൽ പകരം ടീമിനെ ഐസിസി ഉൾപ്പെടുത്തും. നിലവിലെ റാങ്കിംഗ് പ്രകാരം സ്‌കോട്ട്‌ലാൻഡിനാണ് ഇതിന് സാധ്യത
