സ്ഥാനം കിട്ടാൻ വേണ്ടി ഞാൻ ആരുമായി ഇനി മത്സരത്തിനില്ല; വിട്ടു നിൽക്കാൻ തീരുമാനിച്ചു: സഞ്ജു സാംസൺ

Sanju

ഇപ്പോൾ കഴിഞ്ഞ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് നിർണായകമായ പ്രകടനം കാഴ്ച വെച്ച താരമാണ് സഞ്ജു സാംസൺ. താരത്തിന്റെ മികവ് കൊണ്ടാണ് ഇന്ത്യക്ക് വീണ്ടും കിരീടത്തിൽ മുത്തമിടാൻ സാധിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റിലെ കടുത്ത മത്സരത്തെക്കുറിച്ചും അതില്‍ നിന്നുള്ള തന്റെ നിലപാടിനെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു.

ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഇനി ആരുമായും മത്സരത്തിനില്ലെന്ന് താരം തുറന്നു പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷനുമായി ബന്ധപ്പെട്ട ‘എലിപ്പന്തയത്തിൽ’ നിന്ന് വിട്ടുനിൽക്കാൻ താൻ തീരുമാനിച്ചതായി സഞ്ജു വ്യക്തമാക്കി. എൻഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്.

ഇനി മുതൽ തന്റെ കരിയർ സ്വന്തം നിബന്ധനകളിൽ മാത്രമേ മുന്നോട്ട് കൊണ്ടുപോകൂ എന്നും, എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ മറ്റാരും പറഞ്ഞുതരേണ്ടതില്ലെന്നും സഞ്ജു വ്യക്തമാക്കി. ‘സഞ്ജുവിന് വേണ്ടി സഞ്ജു തീരുമാനമെടുക്കും’ എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞത്.

Tags

Share this story