വിശാഖപട്ടണത്ത് ഇന്ത്യ 117ന് ഓൾ ഔട്ട്; മിച്ചൽ സ്റ്റാർക്കിന് അഞ്ച് വിക്കറ്റ്

വിശാഖപട്ടണം ഏകദിനത്തിൽ ഇന്ത്യ 117 റൺസിന് ഓൾ ഔട്ട്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്റ്റീവൻ സ്മിത്തിന്റെ തീരുമാനം ശരിവെച്ച് ഓസീസ് ബൗളർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യക്ക് കേവലം 26 ഓവർ വരെ മാത്രമേ പിടിച്ചുനിൽക്കാൻ സാധിച്ചുള്ളു
നാല് ഡക്കുകളാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ ആകെയുള്ളത്. 31 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. അക്‌സർ പട്ടേൽ 29 റൺസും രോഹിത് ശർമ 13 റൺസും രവീന്ദ്ര ജഡേജ 16 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്ക് ആയപ്പോൾ ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും പൂജ്യത്തിന് പുറത്തായി
മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ല് ഒടിച്ചത്. സ്റ്റാർക്ക് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. സീൻ അബോട്ട് മൂന്നും നഥാൻ എല്ലിസ് രണ്ടും വിക്കറ്റുകളെടുത്തു.