ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് ഇന്ന് തുടക്കം; ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തിൽ

india

ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിൽ തുടക്കം. മത്സരത്തിന് ടോസ് ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാകും എന്നാണ് റിപ്പോർട്ടുകൾ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും സ്റ്റേഡിയത്തിൽ എത്തുമെന്നാണ് വാർത്തകൾ

പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിട്ട് നിൽക്കുകയാണ്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കണമെങ്കിൽ ഇന്ത്യക്ക് വിജയം അത്യാവശ്യമാണ്. മത്സരം സമനിലയാകുകയാണെങ്കിൽ ശ്രീലങ്ക-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയുടെ ഫലം അനുസരിച്ചായിരിക്കും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം. ഓസ്‌ട്രേലിയ നേരത്തെ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്

കെഎസ് ഭരതിന് പകരം ഇഷാൻ കിഷൻ ഇന്ന് ടെസ്റ്റിൽ അരങ്ങേറുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ടീം മാനേജ്‌മെന്റ് സ്ഥിരീകരണം നൽകിയിട്ടില്ല. കീപ്പിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ബാറ്റിംഗിൽ തിളങ്ങാൻ ഭരതിന് സാധിച്ചിരുന്നില്ല.
 

Share this story