ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു; കോഹ്ലി കളിയിലെ താരം

india

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ അഞ്ചാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന നിലയിൽ നിൽക്കെയാണ് മത്സരം അവസാനിപ്പിച്ചത്. ലാബുഷെയ്ൻ 63, സ്റ്റീവൻ സ്മിത്ത് 10 റൺസുമായി പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ് 90 റൺസെടുത്തും മാത്യു കുനേമൻ 6 റൺസെടുത്തും പുറത്തായി. 

നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ആദ്യ രണ്ട് ടെസ്റ്റുകളിലാണ് ഇന്ത്യ വിജയിച്ചത്. മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. സെഞ്ച്വറിയുമായി ഇന്ത്യൻ ഇന്നിംഗ്‌സിൽ നട്ടെല്ലായ വിരാട് കോഹ്ലിയാണ് കളിയിലെ താരം. 186 റൺസാണ് കോഹ്ലി എടുത്തത്. നാല് ടെസ്റ്റുകളിലായി 25 വിക്കറ്റും 86 റൺസും നേടിയ അശ്വിനാണ് പ്ലെയർ ഓഫ് ദ സിരീസ്. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 480 റൺസാണ് എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 571 റൺസെടുത്തു. 

Share this story