അദാനിക്ക് ലോൺ കൊടുക്കരുത്; ഇന്ത്യ-ഓസീസ് ഏകദിനത്തിനിടെ പ്രതിഷേധവുമായി നാട്ടുകാർ

അദാനിക്ക് ലോൺ കൊടുക്കരുത്; ഇന്ത്യ-ഓസീസ് ഏകദിനത്തിനിടെ പ്രതിഷേധവുമായി നാട്ടുകാർ

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിന മത്സരത്തിനിടെ വ്യത്യസ്തമായ ഒരു പ്രതിഷേധത്തിനും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. ഓസ്‌ട്രേലിയയിൽ കൽക്കരി ഖനന പ്രൊജക്ട് ഏറ്റെടുത്ത അദാനിക്കെതിരായ പ്രതിഷേധമായിരുന്നുവിത്

മത്സരം നടക്കുന്നതിനിടെ രണ്ട് പേർ ഗ്രൗണ്ടിലേക്ക് ഓടിക്കയറുകയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനിക്ക് ഒരു ബില്യൺ ലോൺ നൽകരുത് എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തി പിടിക്കുകയുമായിരുന്നു. പ്രതിഷേധത്തെ തുടർന്ന് അൽപ്പ നേരം കളി തടസ്സപ്പെടുകയും ചെയ്തു

ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ ആറാം ഓവറിലായിരുന്നു സംഭവം. പ്രതിഷേധക്കാരെ അധികം വൈകാതെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

Share this story