ഓസ്ട്രേലിയ ഡ്രൈവിംഗ് സീറ്റിൽ,കൂറ്റൻ ലീഡിലേക്ക്; വീണ്ടും തിളങ്ങി സ്മിത്തും ലാബുഷെയ്നും
Jan 10, 2021, 08:42 IST
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് തുടരുന്ന ഓസ്ട്രേലിയ നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ്. ഓസീസിനാകെ 346 റൺസിന്റെ ലീഡുണ്ട്. ഇന്ന് അവസാന സെഷൻ വരെ ബാറ്റിംഗ് തുടർന്ന് ഇന്ത്യക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം വെക്കാനാകും ഓസീസ് ശ്രമിക്കുക
ലാബുഷെയ്ൻ, സ്മിത്ത് എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് ഓസീസ് രണ്ടാമിന്നിംഗ്സ് പുരോഗമിക്കുന്നത്. ലാബുഷെയ്ൻ 73 റൺസെടുത്ത് പുറത്തായി. സ്മിത്ത് 81 റൺസെടുത്തു. 38 റൺസെടുത്ത കാമറോൺ ഗ്രീനും 29 റൺസുമായി ടിം പെയ്നുമാണ് ക്രീസിൽ
ഇന്ത്യക്ക് വേണ്ടി അശ്വിനും സൈനിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.