ആദ്യ ദിനം ഇന്ത്യക്ക് 68 റൺസിന്റെ ലീഡ്; കോഹ്ലിക്കും പൂജാരക്കും അർധ സെഞ്ച്വറി

ആദ്യ ദിനം ഇന്ത്യക്ക് 68 റൺസിന്റെ ലീഡ്; കോഹ്ലിക്കും പൂജാരക്കും അർധ സെഞ്ച്വറി

്‌കൊൽക്കത്തയിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യക്ക് 68 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സിൽ 106 റൺസിന് പുറത്തായിരുന്നു. ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എന്ന നിലയിലാണ്

59 റൺസുമായി കോഹ്ലിയും 23 റൺസുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ. ഇന്ന് കൂടി ബാറ്റ് ചെയ്ത് കൂറ്റൻ ലീഡ് സ്വന്തമാക്കിയ ശേഷം ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കാനാകും ഇന്ത്യ ശ്രമിക്കുക. മറ്റൊരു ഇന്നിംഗ്‌സ് ജയം ലക്ഷ്യം വെച്ചാണ് ഇന്ത്യ നീങ്ങുന്നത്.

14 റൺസെടുത്ത മായങ്ക് അഗർവാളും 21 റൺസെടുത്ത രോഹിത് ശർമയും 55 റൺസെടുത്ത ചേതേശ്വർ പൂജാരയുമാണ് പുറത്തായത്. നേരത്തെ അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശർമയുടെ പ്രകടനമാണ് ബംഗ്ലാദേശിനെ 106 റൺസിന് പുറത്താക്കിയത്. ഉമേഷ് യാദവ് മൂന്നും ഷമി രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.

 

Share this story