ദക്ഷിണാഫ്രിക്കയെ 159 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ; ബുമ്രയ്ക്ക് 5 വിക്കറ്റ്

siraj

കൊൽക്കത്ത ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 159 റൺസിന് ഓൾ ഔട്ടായി. മികച്ച തുടക്കം ലഭിച്ചിട്ടും പിന്നീട് ഇത് മുതലാക്കാനാകാതെ പോയതാണ് ദക്ഷിണാഫ്രിക്കക്ക് വിനയായത്. വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് എന്ന നിലയിൽ നിന്നാണ് 159 റൺസിന് അവർ ഓൾ ഔട്ടായത്

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ കൂടുതൽ നാശം വിതച്ചത്. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു. 

31 റൺസെടുത്ത എയ്ഡൻ മർക്രാമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. വിയാൻ മുൽഡറും ടോണി ഡി സോർസിയും 24 റൺസ് വീതം നേടി. റിയാൻ റിക്കൽറ്റൻ 23 റൺസിനും ട്രിസ്റ്റൻ സ്റ്റബ്‌സ് 15 റൺസിനും കെയ്ൽ വെറൈൻ 16 റൺസിനും വീണു. ക്യാപ്റ്റൻ ടെംബ ബവുമ 3 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 2 റൺസ് എന്ന നിലയിലാണ്‌
 

Tags

Share this story