ആവേശപ്പോരിൽ ഇന്ത്യക്ക് ഏഴ് റൺസ് വിജയം; ഏകദിന പരമ്പരയും സ്വന്തം
Mar 28, 2021, 22:36 IST
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ഏഴ് റൺസിന്റെ ജയം. രണ്ടിന്നിംഗ്സുകളിലുമായി റൺസൊഴുകിയ പിച്ചിൽ കഷ്ടിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയും ഇന്ത്യ നേടി. ടെസ്റ്റ്, ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 329ന് ഓൾ ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇംഗ്ലണ്ടിനായി ഡേവിഡ് മലാനും, സാം കരനും അർധ സെഞ്ച്വറി നേടി
മലാൻ 50 റൺസും സാം കരൺ 95 റൺസുമെടുത്തു. ബെൻ സ്റ്റോക്സ് 35 റൺസിനും മൊയിൻ അലി 29 റൺസിനും അബ്ദുൽ റഷീദ് 19 റൺസിനും വീണു. ഇന്ത്യക്കായി ഷാർദൂൽ താക്കൂർ നാലും ഭുവനേശ്വർ കുമാർ മൂന്നും നടരാജൻ ഒരു വിക്കറ്റുമെടുത്തു.