വിൻഡീസിനെതിരായ പരമ്പര തൂത്തുവാരിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യക്ക് മുന്നേറ്റമില്ല

india

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യക്ക് മുന്നേറ്റമില്ല. ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏഴ് ടെസ്റ്റുകളിൽ നാലാം ജയമാണ് ഇന്ത്യ ഇന്ന് നേടിയത്. ഏഴ് മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്

52 പോയിന്റും 61.90 പോയിന്റ് ശതമാനവുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നത്. വെറും രണ്ട് ടെസ്റ്റുകൾ മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും സഹിതം 16 പോയിന്റും 66.67 പോയിന്റ് ശതമാനവുമുള്ള ശ്രീലങ്കയാണ് രണ്ടാം സ്താനത്ത്. 

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ മൂന്ന് ടെസ്റ്റും ജയിച്ച് 36 പോയിന്റും 100 പോയിന്റ് ശതമാനവുമുള്ള ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ കൂടുതൽ മത്സരങ്ങൾ കളിച്ചതും ഇന്ത്യയാണ്.
 

Tags

Share this story