ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; അജിങ്ക്യ രഹാനെ ടീമിൽ

rahane

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അജിങ്ക്യ രഹാനെയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. 15 അംഗ ടീമിൽ മൂന്ന് സ്പിന്നർമാരാണുള്ളത്. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരാണ് സ്പിന്നർമാർ. കെ എസ് ഭരത് ആണ് വിക്കറ്റ് കീപ്പർ. ഇംഗ്ലണ്ടിലെ ഓവലിൽ ജൂൺ ഏഴ് മുതൽ 11 വരെയാണ് ഓസ്‌ട്രേലിയക്കെതിരായ ഫൈനൽ മത്സരം

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, കെഎൽ രാഹുൽ, കെ എസ് ഭരത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദൂൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട്‌
 

Share this story