ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്; രണ്ടാം ദിനം 7ന് 421 റൺസ്

jadeja

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 421 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് നിലവിൽ 175 റൺസിന്റെ ലീഡുണ്ട്. രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലുമാണ് രണ്ടാം ദിനം അവസാനിക്കുമ്പോൾ ക്രീസിലുള്ളത്.

ജഡേഡ 155 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 81 റൺസുമായും അക്്‌സർ പട്ടേൽ 35 റൺസുമായാണ് ക്രീസിൽ തുടരുന്നത്. 1ന് 119 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ജയ്‌സ്വാൾ 80 റൺസിന് പുറത്തായി. തൊട്ടുപിന്നാലെ 23 റൺസെടത്ത ശുഭ്മാൻ ഗില്ലും വീണു

കെ എൽ രാഹുൽ 86 റൺസും ശ്രേയസ് അയ്യർ 35 റൺസുമെടുത്തു. ശ്രീകർ ഭരത് 41 റൺസിന് പുറത്തായി. അശ്വിൻ ഒരു റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട്, ടോം ഹാർട്‌ലി എന്നിവർ രണ്ട് വിക്കറ്റ് വീതവും ജാക്ക് ലീച്ച്, റെഹാൻ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി


 

Share this story