ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം; മത്സരം റൺസൊഴുകുന്ന പിച്ചിൽ

bumra

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കാൻബറയിലാണ് ആദ്യ മത്സരം. ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെയാണ് ഇന്ത്യ ടി20 പരമ്പരക്ക് ഇറങ്ങുന്നത്. അടുത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിർണായക പരമ്പര കൂടിയാണിത്

മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ടീമിലുണ്ട്. പരമ്പര നഷ്ടപ്പെട്ടാൽ സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻ സ്ഥാനവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പരമ്പരാഗതമായി ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാണ് കാൻബറയിലേത്. ഇന്ത്യൻ സമയം 1.45നാണ് മത്സരം ആരംഭിക്കുന്നത്. 

ഇന്ത്യ നാല് മത്സരങ്ങളാണ് ഇവിടെ കളിച്ചിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം ഏകദിനങ്ങളായിരുന്നു. നാല് കളികളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമാണ് ഇന്ത്യക്കുള്ളത്. ഇവിടെ കളിച്ച ഒരേയൊരു ടി20യിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
 

Tags

Share this story