ഇന്ത്യ-ന്യൂസിലാൻഡ് നാലാം ടി20 ഇന്ന് വിശാഖപട്ടണത്ത്; സഞ്ജുവിന് നിർണായകം

sanju

ഇന്ത്യ-ന്യൂസിലാൻഡ് ടി ട്വന്റി പരമ്പരയിൽ നാലാം വിജയം ലക്ഷ്യമിട്ട് ഇന്ത്യയും ആദ്യ ജയം തേടി ന്യൂസിലാൻഡും ഇന്ന് വിശാഖപട്ടണത്ത് ഇറങ്ങും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3-0ന് മുന്നിലാണ്. പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്

മലയാളി താരം സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിർണായകമായിരിക്കും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഫോം ഔട്ടായിരുന്നു താരം. വരുന്ന ലോക കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാനുള്ള മികച്ച അവസരമായിരുന്നു സഞ്ജുവിന് ഈ പരമ്പര. ഇഷാൻ കിഷൻ നന്നായി കളിക്കുന്നതിനാൽ തന്നെ ഫോം തെളിയിക്കേണ്ടത് സഞ്ജുവിന്റെ ബാധ്യതയാണ്

അഭിഷേക് ശർമയുടെ തകർപ്പൻ ഫോമിനൊപ്പം നായകൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് കനത്ത ആത്മവിശ്വാസമാണ് നൽകുന്നത്. ഇന്ത്യക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഹാർദിക് പണ്ഡ്യ, ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരുടെ കളിമികവും ഇന്ത്യക്ക് മുതൽക്കൂട്ടാകും.
 

Tags

Share this story