ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം; അയർലൻഡിനെതിരായ സാധ്യത ഇലവൻ

rohit

ടി20 ലോകകപ്പിൽ ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ അയർലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. പ്ലേയിംഗ് ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഇന്ത്യൻ ക്യാമ്പിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം രോഹിത് ശർമക്കൊപ്പം വിരാട് കോഹ്ലി ഓപൺ ചെയ്‌തേക്കും

മൂന്നാം നമ്പറിൽ റിഷഭ് പന്തിനെ ഇറക്കും. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ പന്ത് അർധ സെഞ്ച്വറി നേടിയിരുന്നു. നാലാം നമ്പറിൽ സൂര്യകുമാർ യാദവിന് മാറ്റമുണ്ടാകില്ല. ശിവം ദുബെ അഞ്ചാമനായി എത്തും. ഹാർദിക് പാണ്ഡ്യയാകും ആറാമനായി ക്രീസിലെത്തുക

ഏഴാമനായി രവീന്ദ്ര ജഡേജയെത്തും. ചാഹലിന് പകരം അക്‌സർ പട്ടേൽ സ്പിന്നറായി അന്തിമ ഇലവനിൽ കയറാൻ സാധ്യതയുണ്ട്. കുൽദീപ് യാദവിനും ടീമിലിടം ലഭിച്ചേക്കാം. പേസർമാരായ ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ് എന്നിവരാകും കളിക്കുക
 

Share this story