ഇൻഡോർ ടെസ്റ്റിൽ ഇന്ത്യ 109ന് ഓൾ ഔട്ടായി; ഓസ്‌ട്രേലിയ ശക്തമായ നിലയിൽ

aus

ഇൻഡോർ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ദയനീയ പ്രകടനവുമായി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 33.2 ഓവറിൽ 109 റൺസിന് പുറത്തായി. 22 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓസ്‌ട്രേലിയൻ സ്പിന്നർമാരാണ് ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുതത്

27ൽ ആദ്യ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്. രോഹിത് 12നും ഗിൽ 21 റൺസിനും കോഹ്ലി 22 റൺസിനും പുറത്തായി. ശ്രീകർ ഭരത് 17 റൺസും ഉമേഷ് യാദവ് 17 റൺസും അക്‌സർ പട്ടേൽ 12 റൺസുമെടുത്തു. മറ്റാരും രണ്ടക്കം തികച്ചില്ല

ഓസ്‌ട്രേലിയക്ക് വേണ്ടി മാത്യു കുനേമാൻ 5 വിക്കറ്റുകൾ വീഴ്ത്തി. നഥാൻ ലിയോൺ മൂന്നും ടോഡ് മർഫി ഒരു വിക്കറ്റുമെടുത്തു. ഒന്നാമിന്നിംഗ്‌സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലാണ്. 9 റൺസെടുത്ത ട്രാവിസ് ഹെഡാണ് പുറത്തായത്. 46 റൺസുമായി ഉസ്മാൻ ഖവാജയും 22 റൺസുമായി ലാബുഷെയ്‌നുമാണ് ക്രീസിൽ
 

Share this story