ഡൽഹി ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; ടീമിൽ മാറ്റമില്ല

gill

ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം ഗിൽ ആദ്യമായാണ് ടോസ് വിജയിക്കുന്നത്. ന്യൂഡൽഹിയിലാണ് മത്സരം. മത്സരം ആറ് ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസ് എന്ന നിലയിലാണ്. 10 റൺസുമായി രാഹുലും 5 റൺസുമായി ജയ്‌സ്വാളുമാണ് ക്രീസിൽ

ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചായതിനാലാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ആദ്യ മത്സരത്തിൽ വിജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. അതേസമയം വിൻഡീസ് ടീമിൽ രണ്ട് മാറ്റമുണ്ട്. വിക്കറ്റ് കീപ്പറായി കെവോൺ ഇംലാചും പേസറായി ആൻഡേഴ്‌സൺ ഫിലിപും പ്ലേയിംഗ് ഇലവനിലെത്തി.

ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്

Tags

Share this story