ടെന്നീസ് കോർട്ടിലെ ഇന്ത്യൻ ഇതിഹാസം; രോഹൻ ബൊപ്പണ്ണ വിരമിച്ചു

rohan boppanna

ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം ബൊപ്പണ്ണ നടത്തിയത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് അദ്ദേഹം അവസാനം കുറിച്ചത്. പാരീസ് മാസ്റ്റേഴ്‌സ് 1000 ടൂർണമെന്റിലാണ് രോഹൻ അവസാനമായി കളിച്ചത്

മറക്കാനാകാത്ത 20 വർഷങ്ങൾക്ക് ശേഷം എന്റെ റാക്കറ്റ് ഔദ്യോഗികമായി താഴെ വെക്കുകയാണ്. എന്റെ സെർവ് ശക്തിപ്പെടുത്താൻ കൂർഗിൽ വിറക് വെട്ടിയത് മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികളിൽ നിന്നതുവരെ, ഒരു സ്വപ്‌നം പോലെ തോന്നുന്നു. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു എന്നും അദ്ദേഹം കുറിച്ചു

രണ്ട് തവണ ഗ്രാൻഡ് സ്ലാം കിരീടം രോഹൻ ബൊപ്പണ്ണ സ്വന്തമാക്കിയിട്ടുണ്ട്. 2024 ഓസ്‌ട്രേലിയൻ ഓപൺ പുരുഷ ഡബിൾസ്, 2017 ഫ്രഞ്ച് ഓപൺ മിക്‌സഡ് ഡബിൾസ് കിരീടങ്ങളാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്. ഡബിൾസിലെ ഏറ്റവും പ്രായം കൂടിയ ഗ്രാൻഡ്സ്ലാം ജേതാവും ബൊപ്പണ്ണയാണ്‌
 

Tags

Share this story