അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ കളിക്കുക ഇന്ത്യയുടെ രണ്ടാംനിര; സഞ്ജുവിനും സാധ്യത

india

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ രണ്ടാംനിര കളിച്ചേക്കുമെന്ന് സൂചന. രോഹിത് ശർമ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങൾക്ക് ബിസിസിഐ വിശ്രമം അനുവദിക്കും. ഹാർദിക് പാണ്ഡ്യയാകും ടീമിനെ നയിക്കുക. തിരക്കുപിടിച്ച ഷെഡ്യൂളുകൾ കാരണം ഈ പരമ്പര ഒരുപക്ഷേ ഉപേക്ഷിക്കാനും സാധ്യതയുണ്ട്

അടുത്ത മാസം മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിലാകും പരമ്പര നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനും ഇടയിലാണ് പരമ്പര നടക്കേണ്ടത്. ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ജൂലൈയിൽ വെസ്റ്റ് ഇൻഡീസ് പര്യടനവും ആരംഭിക്കും

പരമ്പര നടന്നാൽ രണ്ടാംനിര ടീമിൽ സഞ്ജു സാംസണും അവസരം ലഭിച്ചേക്കും. ഇഷാൻ കിഷൻ പ്രധാന കീപ്പറായി വരുമ്പോൾ ബാക്കപ് താരമായാകും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുക. യശസ്വി ജയ്‌സ്വാൾ, റിതുരാജ് ഗെയ്ക്ക് വാദ് തുടങ്ങിയ താരങ്ങൾക്കും അവസരം ലഭിച്ചേക്കും.
 

Share this story