ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീമിൽ

sanju

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീമിലെത്തി. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിൽ ഇടം നേടിയപ്പോൾ കെ എൽ രാഹുൽ പുറത്തായി. രോഹിത് ശർമ നായകനായ ടീമിൽ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. 

ഐപിഎല്ലിലെ തകർപ്പൻ പ്രകടനമാണ് സഞ്ജുവിന് ടീമിൽ ഇടം നേടി കൊടുത്തത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകും ഇതോടെ സഞ്ജു സാംസൺ. 2007 ടി20 ലോകകപ്പിൽ എസ് ശ്രീശാന്ത് ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നു

സഞ്ജുവിന് പുറമെ യുസ് വേന്ദ്ര ചാഹലും രാജസ്ഥാൻ റോയൽസിൽ നിന്ന് ഇന്ത്യൻ ടീമിലെത്തി. ചാഹലിനെ കൂടാതെ കുൽദീപ് യാദവും സ്പിന്നറായി ടീമിലുണ്ട്. 

ഇന്ത്യൻ ടീം: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്

റിസർവ് ടീം: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ
 

Share this story