പരുക്ക് ഗുരുതരം: കെ എൽ രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും
May 5, 2023, 18:29 IST

പരുക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്നും പുറത്തായ ലക്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ എൽ രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും. പരുക്ക് ഗുരുതരമായതിനാൽ താരത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചു. രാഹുൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് തുടയിൽ പരുക്കേറ്റത്. ഈ മത്സരത്തിൽ ബാറ്റിംഗിൽ 11ാമനായാണ് രാഹുൽ ക്രീസിലെത്തിയത്. നേരത്തെ ലക്‌നൗവിന്റെ പേസർ ജയദേവ് ഉനദ്കട്ടും പരുക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് പുറത്തായിരുന്നു.