ഐപിഎൽ പൂരം ആരംഭിച്ചു; ടോസ് നഷ്ടപ്പെട്ട മുംബൈ ആദ്യം ബാറ്റ് ചെയ്യുന്നു
Apr 9, 2021, 19:42 IST
ഐപിഎൽ പതിനാലാം സീസണ് തുടക്കം. ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ബാംഗ്ലൂർ മുംബൈയെ ബാറ്റിംഗിന് അയച്ചു.
കഴിഞ്ഞ രണ്ട് സീസണുകളിലും കിരീടം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇറങ്ങുന്നത്. അതേസമയം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് കോഹ്ലി സംഘം ഇറങ്ങിയത്.
മുംബൈക്ക് വേണ്ടി രോഹിത് ശർമയും ക്രിസ് ലിന്നുമാണ് ഓപൺ ചെയ്യുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മുംബൈ 2 ഓവറിൽ ആറ് റൺസ് എന്ന നിലയിലാണ്. രോഹിത് ആറ് റൺസെടുത്തിട്ടുണ്ട്