ഐപിഎൽ സീസണിലെ മികച്ച യുവതാരമായി ദേവ്ദത്ത് പടിക്കൽ
Nov 11, 2020, 12:05 IST
ഐപിഎൽ പതിമൂന്നാം സീസണിലെ മികച്ച യുവതാരമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ തെരഞ്ഞെടുത്തു. ദേവ്ദത്തിന്റെ ആദ്യ ഐപിഎൽ ആയിരുന്നുവിത്.
15 ഇന്നിംഗ്സുകളിൽ നിന്നായി 473 റൺസാണ് ദേവ്ദത്ത് എടുത്തത്. ഇതിൽ അഞ്ച് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 79 ആണ് സീസണിലെ ഉയർന്ന സ്കോർ. അരങ്ങേറ്റ സീസണിൽ തന്നെ 400ലധികം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന ഖ്യാതിയും ദേവ്ദത്തിനുണ്ട്.
മലപ്പുറം എടപ്പാൾ സ്വദേശിയാണ് ദേവ്ദത്ത്. മാതാപിതാക്കൾക്കൊപ്പം ഹൈദരാബാദിലായിരുന്നു വളർന്നത്. പതിനൊന്നാം വയസ്സിൽ ബാംഗ്ലൂരിലേക്ക് മാറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച താരമാണ് ദേവ്ദത്ത്.