കന്നിക്കിരീടമാണ്, ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കേണ്ടി വന്നാലും അത് നേടും; മുന്നറിയിപ്പുമായി കിവീസ് നായകൻ
ടി20 ലോകകപ്പ് കലാശപ്പോരിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്ന പ്രസ്താവനയുമായി ന്യൂസിലാൻഡ് നായകൻ മിച്ചൽ സാന്റ്‌നർ. ഫൈനലിൽ കിരീടം ഉയർത്താൻ ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കേണ്ടി വന്നാൽ അതിനും ഞങ്ങൾ തയ്യാറാണെന്ന് സാന്റ്‌നർ പറഞ്ഞു. കന്നിക്കിരീടം നേടാനായി കുറച്ച് ഹൃദയങ്ങൾ തകർക്കേണ്ടി വന്നാലും വേണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു
ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് സാന്റ്‌നറുടെ വാക്കുകകൾ. ഞങ്ങൾ ഫേവറിറ്റുകളല്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ടീം എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുത്താൻ കിരീടം ഉയർത്താൻ ഞങ്ങൾക്ക് സാധിക്കും
ദക്ഷിണാഫ്രിക്കയെ തകർത്ത് ഫൈനലിൽ എത്തിയ ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും സാന്റ്‌നർ പറഞ്ഞു. 2023 ഏകദിന ലോകകപ്പ് ഫൈനലിന് മുമ്പ് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസും ഇതുപോലൊരു പ്രസ്താവന നടത്തിയിരുന്നു. അഹമ്മദാബാദിലെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ നിശബ്ദരാക്കുമെന്നാണ് അന്ന് കമ്മിൻസ് പറഞ്ഞത്. അത് അക്ഷരാർഥത്തിൽ ഫലിക്കുകയും ചെയ്തിരുന്നു
