5 വിക്കറ്റുമായി മടങ്ങിവരവ് രാജകീയമാക്കി ജഡേജ; ഓസ്‌ട്രേലിയ 177ന് പുറത്ത്

jadeja

നാഗ്പൂർ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 177 റൺസിന് ഒന്നാമിന്നിംഗ്‌സിൽ പുറത്തായി. പേസർമാർ തുടങ്ങിവെച്ച വിക്കറ്റ് വേട്ട സ്പിന്നർമാർ ഏറ്റെടുക്കുകയായിരുന്നു. പരുക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ജഡേജ 5 വിക്കറ്റുമായി കളം നിറഞ്ഞപ്പോൾ അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി

രണ്ട് റൺസിനിടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി സിറാജും ഷമിയും സ്വപ്‌നതുല്യ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. സ്‌കോർ 84ൽ വീണ്ടും രണ്ട് വിക്കറ്റുകൾ വീണതോടെ ഓസീസ് 4ന് 84 എന്ന നിലയിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ജഡേജയും അശ്വിനും വിക്കറ്റുകൾ വീഴ്ത്തിയതോടെ ഓസീസ് 177ന് പുറത്ത്

49 റൺസെടുത്ത ലാബുഷെയ്‌നാണ് ഓസീസ് ടോപ് സ്‌കോറർ. സ്മിത്ത് 37 റൺസും അലക്‌സ് കാരി 36 റൺസുമെടുത്തു. ഹാൻഡ്‌സ്‌കോംപ് 31 റൺസിന് പുറത്തായി. ഇന്ത്യക്കായി ജഡേജ അഞ്ചും അശ്വിൻ മൂന്നും സിറാജ്, ഷമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസ് എടുത്തിട്ടുണ്ട്. രോഹിതും രാഹുലുമാണ് ക്രീസിൽ
 

Share this story