ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ച് ജയ്‌സ്വാൾ; ഡെൽഹി ടെസ്റ്റിൽ ഒന്നാം ദിനം ഇന്ത്യക്ക് മികച്ച സ്‌കോർ
Oct 10, 2025, 17:03 IST

ഡൽഹി ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഒന്നാം ദിനം ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ജയ്‌സ്വാളും നായകൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
കെഎൽ രാഹുൽ, സായി സുദർശൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 38 റൺസെടുത്ത കെഎൽ രാഹുലാണ് ആദ്യം പുറത്തായത്. പിന്നീട് രണ്ടാം വിക്കറ്റിൽ ജയ്‌സ്വാളും സായ് സുദർശനും ചേർന്ന് 193 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി
87 റൺസെടുത്ത സായ് സുദർശൻ പുറത്താകുമ്പോൾ ഇന്ത്യ 251 റൺസിൽ എത്തിയിരുന്നു. കളി നിര്ത്തുമ്പോൾ ജയ്‌സ്വാൾ 173 റൺസുമായും ഗിൽ 20 റൺസുമായും ക്രീസിലുണ്ട്