ജയ്‌സ്വാൾ ഷോ: വിശാഖപട്ടണം ടെസ്റ്റിൽ യശസ്വി ജയ്‌സ്വാളിന് ഇരട്ട സെഞ്ച്വറി, ഇന്ത്യ മികച്ച സ്‌കോറിലേക്ക്

jaiswal

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യൻ ഓപണർ യശസ്വി ജയ്‌സ്വാളിന് ഇരട്ട സെഞ്ച്വറി. 277 പന്തിൽ ഏഴ് സിക്‌സും 18 ഫോറും സഹിതമാണ് ജയ്‌സ്വാൾ തന്റെ കരിയറിലെ ആദ്യ ഇരട്ട ശതകത്തിലേക്ക് എത്തിയത്. ഇന്ത്യക്കായി ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് ജയ്‌സ്വാൾ. വിനോദ് കാംബ്ലിയും സുനിൽ ഗവാസ്‌കറുമാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. 22 വയസ്സ് മാത്രമാണ് ജയ്‌സ്വാളിനുള്ളത്. 

സ്‌കോർ 191ൽ നിൽക്കെ സിക്‌സറിന് പറത്തിയും തൊട്ടടുത്ത പന്തിൽ ബൗണ്ടറി നേടിയുമാണ് 200ലേക്ക് യശസ്വി കുതിച്ചെത്തിയത്. ഇന്ത്യക്ക് ഇന്ന് അശ്വിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. 6ന് 336 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ നിലവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 380 റൺസ് എന്ന നിലയിലാണ്. 20 റൺസെടുത്ത അശ്വിനാണ് ഇന്ന് പുറത്തായത്.
 

Share this story