തുണയായത് ജയ്‌സ്വാളിന്റെ ഇരട്ടശതകം; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 396ന് പുറത്ത്

test

ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 396 റൺസിന് പുറത്തായി. രണ്ടാം ദിനം 6ന് 336 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 60 റൺസ് മാത്രം കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകൾ കൂടി നഷ്ടമാകുകയായിരുന്നു. 

യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 290 പന്തിൽ ഏഴ് സിക്‌സും 19 ഫോറും സഹിതം 209 റൺസെടുത്ത ജയ്‌സ്വാൾ എട്ടാമനായാണ് പുറത്തായത്. 20 റൺസെടുത്ത അശ്വിൻ, ആറ് റൺസെടുത്ത ബുമ്ര, പൂജ്യത്തിന് മുകേഷ് കുമാർ എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റ്‌സ്മാൻമാർ. 8 റൺസുമായി കുൽദീപ് യാദവ് പുറത്താകാതെ നിന്നു

ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആൻഡേഴ്‌സൺ, ഷൊഹൈബ് ബഷീർ, റെഹാൻ അഹമ്മദ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ടോം ഹാർട്‌ലി ഒരു വിക്കറ്റെടുത്തു.
 

Share this story