ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി ജയ് ഷായെ വീണ്ടും തെരഞ്ഞെടുത്തു

jai

ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. എസിസിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഏകകണ്ഠമായാണ് ജയ് ഷായെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഒരു വർഷത്തേക്കാണ് കാലാവധി. ശ്രീലങ്കൻ ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സിൽവയാണ് ജയ് ഷായുടെ പേര് നിർദേശിച്ചത്

2021 ജനുവരിയിലാണ് ജയ് ഷാ ആദ്യമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റായത്. രണ്ട് വർഷത്തേക്കായിരുന്നു ആദ്യ കാലാവധി. 2023ൽ വീണ്ടും ഒരു വർഷത്തേക്ക് കൂടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയ് ഷാ എത്തുന്നത്.
 

Share this story