ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകാൻ കാര്യവട്ടം; ഇന്ത്യക്ക് എതിരാളികൾ വിൻഡീസ്, മത്സരക്രമം പുറത്തുവിട്ടു

greenfield

ഈ വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം സീസൺ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ് വെ, ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് ഇന്ത്യയിൽ പര്യടനം നടത്തുന്നത്. 17 നഗരങ്ങളിലായി 22 മത്സരങ്ങൾ നടക്കും. ഇതിൽ വെസ്റ്റ് ഇൻഡീസുമായുള്ള ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 27നാണ് മത്സരം

വിൻഡീസുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരവും ഇതാണ്. സെപ്റ്റംബർ 30ന് ഗുവാത്തിയിൽ രണ്ടാം ഏകദിനവും ഒക്ടോബർ 3ന് ചണ്ഡീഗഢിൽ മൂന്നാം ഏകദിനവും നടക്കും. അഞ്ച് ടി20 മത്സരങ്ങളും വിൻഡീസുമായി കളിക്കും

ഒക്ടോബർ6ന് ലക്‌നൗവിൽ ഒന്നാം ടി20, രണ്ടാം ടി20 ഒക്ടോബർ 9ന് റാഞ്ചി, ഒക്ടോബർ 11ന് ഇൻഡോർ, ഒക്ടോബർ 14ന് ഹൈദരാബാദ്, ഒക്ടോബർ 17ന് ബംഗളൂരു

ഇന്ത്യ-ശ്രീലങ്ക പരമ്പര ഡിസംബറിൽ നടക്കും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും പരമ്പരയിലുണ്ടാകും. ഏകദിന പരമ്പര ഡിസംബർ 13ന് ഡൽഹിയിൽ തുടങ്ങും. ഡിസംബർ 16ന് ബംഗളൂരു, ഡിസംബർ 19ന് അഹമ്മദാബാദ് എന്നിവിടങ്ങളിൽ മറ്റ് മത്സരങ്ങൾ നടക്കും

ടി20 പരമ്പര- ഡിസംബർ 22ന് രാജ്‌കോട്ട്, ഡിസംബർ 24ന് കട്ടക്ക്, ഡിസംബർ 27ന് പൂന

ഇന്ത്യ സിംബാബ് വെ പരമ്പര 2027 ജനുവരിയിൽ നടക്കും. മൂന്ന് ഏകദിനങ്ങളാണ് നടക്കുക. ജനുവരി 3ന് കൊൽക്കത്ത, ജനുവരി 6ന് ഹൈദരാബാദ്, ജനുവരി 9ന് മുംബൈ എന്നിവിടങ്ങളിലാണ് മത്സരം

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയും ജനുവരി-മാർച്ച് മാസങ്ങളിലായി നടക്കും. ജനുവരി 21-25 വരെ നാഗ്പൂർ, ജനുവരി 29-ഫെബ്രുവരി 2 ചെന്നൈ, ഫെബ്രുവരി 11-15 ഗുവാഹത്തി, ഫെബ്രുവരി 19-23 റാഞ്ചി, ഫെബ്രുവരി 27-മാർച്ച് 3 അഹമ്മദാബാദ്.
 

Tags

Share this story