രഞ്ജി ട്രോഫിയിൽ കർണാടകക്കെതിരെ കേരളം ഇന്നിംഗ്‌സിനും 164 റൺസിനും തോറ്റു

keralam

രഞ്ജി ട്രോഫിയിൽ കർണാടകയ്‌ക്കെതിരെ കേരളത്തിന് വൻ തോൽവി. ഇന്നിംഗ്‌സിനും 164 റൺസിനുമാണ് കേരളം പരാജയപ്പെട്ടത്. ആദ്യ ഇന്നിംഗ്‌സിൽ 348 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം രണ്ടാമിന്നിംഗ്‌സിൽ 184 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ മൊഹ്‌സിൻ ഖാനാണ് കേരളത്തെ തകർത്തത്

സമനില ലക്ഷ്യമിട്ട് അവസാനദിവസം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയായിരുന്നു. രണ്ട് ഓവർ ആകുമ്പോഴേക്കും തന്നെ രണ്ട് വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. 9 റൺസെടുത്ത നിധീഷ് പുറത്തായതിന് പിന്നാലെ 15 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും വീണു

അഹമ്മദ് ഇമ്രാനും കൃഷ്ണപ്രസാദു ംചേർന്ന് നാലാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. കൃഷ്ണപ്രസാദിനെ പുറത്താക്കിയാണ് മൊഹ്‌സിൻ ഖാൻ വിക്കറ്റ് വേട്ട തുടങ്ങിയത്. കൃഷ്ണപ്രസാദ് 33 റൺസെടുത്തു. 23 റൺസെടുത്ത അഹമ്മ് ഇമ്രാനെ വീഴ്ത്തിയതും മൊഹ്‌സിനായിരുന്നു. 

സച്ചൻ ബേബി 12 റൺസിനും ഷോൺ റോജർ പൂജ്യത്തിനും വീണു. ഏദൻ ആപ്പിൾ ടോം 39 റൺസും ഹരികൃഷ്ണൻ ആറ് റൺസുമെടുത്തു. കർണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി.
 

Tags

Share this story