കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ താര പ്രതിസന്ധി; ലൂണക്ക് പിന്നാലെ നോഹ സദോയ് ടീം വിട്ടു

noha

ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലായതോടെ നോഹ സദോയ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. നേരത്തെ ക്യാപ്റ്റനും ടീമിലെ സൂപ്പർ താരവുമായിരുന്ന അഡ്രിയാൻ ലൂണയും ടീം വിട്ടിരുന്നു. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് പുതുതായി എത്തിച്ച തിയാഗോ ആൽവ്‌സും ക്ലബ് വിട്ടു

ലോൺ അടിസ്ഥാനത്തിലാണ് നോഹ ടീം വിട്ടത്. വരുന്ന സീസണിൽ താരം ഇന്തോനേഷ്യൻ ക്ലബ്ബിനായി കളിക്കുമെന്നാണ് റിപ്പോർട്ട്. പരസ്പര ധാരണയോടെയാണ് നോഹയും ബ്ലാസ്‌റ്റേഴ്‌സും ലോൺ കരാറിലെത്തിയത്.

2026 മെയ് 31 വരെയാണ് നോഹയും ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള കരാർ. ഇനി താരം ക്ലബ്ബിലേക്ക് മടങ്ങിയെത്തുമോയെന്നതിൽ വ്യക്തതയില്ല. സൂപ്പർ ലീഗ് പ്രതിസന്ധിയിലായതോടെയാണ് ക്ലബ്ബുകളിൽ നിന്ന് പ്രധാന താരങ്ങൾ കൊഴിഞ്ഞുപോകാൻ തുടങ്ങിയത്.
 

Tags

Share this story