രഞ്ജിയിൽ കേരളത്തിന് സ്വപ്‌നതുല്യ തുടക്കം; റൺ എടുക്കും മുമ്പേ മഹാരാഷ്ട്രയുടെ 3 വിക്കറ്റുകൾ വീണു

kerala

രഞ്ജി ട്രോഫിയിൽ തകർപ്പൻ തുടക്കവുമായി കേരളം. മഹാരാഷ്ട്രക്കെതിരായ മത്സരത്തിൽ ടോസ് നേടിയ കേരളം ഫീൽഡ് ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു. റൺസ് എടുക്കും മുമ്പേ മഹാരാഷ്ട്രയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി സ്വപ്‌ന തുല്യ തുടക്കമാണ് കേരളത്തിന് സ്വന്തമാക്കാനായത്

3 വിക്കറ്റ് നഷ്ടത്തിൽ 5 റൺസ് എന്ന പരിതാപകരമായ നിലയിലാണ് മഹാരാഷ്ട്ര. നിധീഷ് എംഡി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ മഹാരാഷ്ട്രയുടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. പൃഥ്വി ഷായും സിദ്ധേഷ് വീറും സംപൂജ്യരായി മടങ്ങി. എൻ ബേസിൽ എറിഞ്ഞ അടുത്ത ഓവറിൽ അർഷിൽ കുൽക്കർണിയും വീണതോടെ മഹാരാഷ്ട്രയ പൂജ്യത്തിന് 3 വിക്കറ്റ് എന്ന നിലയിലായി

നിലവിൽ റിതുരാജ് ഗെയ്ക്ക് വാദും അങ്കിത് ബാവ്‌നെയുമാണ് ക്രീസിൽ. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന കേരള ടീമിൽ സഞ്ജു സാംസൺ, സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ എന്നിവരുണ്ട്. കഴിഞ്ഞ വർഷം റണ്ണറപ്പായ കേരളം എക്കുറി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ്.
 

Tags

Share this story