കെ എൽ രാഹുലിന് അർധ സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

kl

ഹൈദരാബാദ് ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാളും 24 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 246 റൺസിന് ഓൾ ഔട്ടായിരുന്നു

അർധസെഞ്ച്വറി നേടിയ കെഎൽ രാഹുലും ശ്രേയസ് അയ്യരുമാണ് ക്രീസിൽ. രാഹുൽ 78 പന്തിൽ ആറ് ഫോറുകൾ സഹിതം 55 റൺസും ശ്രേയസ് 57 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സമുൾപ്പെടെ 34 റൺസുമെടുത്ത് ക്രീസിലുണ്ട്. യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ജയ്‌സ്വാൾ 74 പന്തിൽ 80 റൺസെടുത്തും ഗിൽ 23 റൺസിനുമാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ടോം ഹാർട്‌ലി, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി
 

Share this story